Kerala
തൃശൂരില്‍ വന്‍തോതില്‍ മാഹി മദ്യം പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശിനെ (24) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

തൃശൂര്‍ | തൃശൂരില്‍ അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടി. പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ചാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശിനെ (24) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച 160 കെയ്‌സ് മദ്യമാണ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടിയത്. അടുത്തിടെ നടന്നതില്‍ വെച്ച് ഏറ്റവും കൂടിയ അളവിലുള്ള മദ്യവേട്ടയാണിതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
---- facebook comment plugin here -----