Connect with us

Uae

അബൂദബിയില്‍ 2.18 ബില്യണ്‍ ദിര്‍ഹത്തിന്റെ ഭവന പാക്കേജ്

218 കോടി ദിര്‍ഹമിന്റെ പാക്കേജ് 1,502 പൗരന്മാര്‍ക്ക് പ്രയോജനപ്പെടും.

Published

|

Last Updated

അബൂദബി | 2024 ലെ ആദ്യ ഭവന ആനുകൂല്യ പാക്കേജ് നടപ്പാക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം, കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 218 കോടി ദിര്‍ഹമിന്റെ പാക്കേജ് 1,502 പൗരന്മാര്‍ക്ക് പ്രയോജനപ്പെടും.

വായ്പകള്‍, റെസിഡന്‍ഷ്യല്‍ ലാന്‍ഡ് ഗ്രാന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. മുതിര്‍ന്ന പൗരന്മാര്‍, പരിമിത വരുമാനമുള്ള വിരമിച്ചവര്‍, മരിച്ച അവകാശികള്‍ എന്നിവരെ ഭവന വായ്പ അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കും. 98 ദശലക്ഷം ദിര്‍ഹത്തിലേറെ മൊത്തം കുടിശ്ശികയുള്ള 95 പൗരന്മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും മാന്യമായ ജീവിതമാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്നതിനും സ്ഥിരതയും കുടുംബ സാമൂഹിക ഐക്യവും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് പദ്ധതിയെന്ന് അബൂദബി ഹൗസിംഗ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ശറഫ പറഞ്ഞു.

 

---- facebook comment plugin here -----

Latest