Connect with us

Heavy rain

ഇടുക്കിയിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഗതാഗത നിയന്ത്രണം

വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് അവധി.

Published

|

Last Updated

തൊടുപുഴ |  ഇടുക്കിയിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഷീബ ജോര്‍ജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

ജില്ലയില്‍ മഴയും കാറ്റും മണ്ണിടിച്ചിലും തുടരാന്‍ സാധ്യതയുള്ളതിനാലും വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇൻ്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

ഓള്‍ഡ് മൂന്നാര്‍- ദേവികുളം റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചില്‍ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയില്‍ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലി- ഇരുട്ടുകാനം- ആനച്ചാല്‍- കുഞ്ചിത്തണ്ണി- രാജാക്കാട്- പൂപ്പാറ വഴിയും ബോഡിമെട്ടില്‍ നിന്നും തിരികെ വരുന്ന വാഹനങ്ങള്‍ പൂപ്പാറ- രാജാക്കാട്- കുഞ്ചിത്തണ്ണി- ആനച്ചാല്‍ വഴിയും വഴിതിരിച്ചു വിടാന്‍ കലക്ടര്‍ മൂന്നാര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിര്‍ദേശം നല്‍കി.

Latest