International
അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂളില്‍ സ്‌ഫോടനം; വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു
ഏഴ് പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ഹൈസ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന. വിദ്യാര്‍ഥികള്‍ അടക്കം ഏഴ് പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പടിഞ്ഞാറന്‍ കാബൂളിലെ ഹൈസ്‌കൂളില്‍ ആണ് മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ശിയ ഹസാര വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ പതിവായി ലക്ഷ്യമിടുന്ന ഒരു മത ന്യൂനപക്ഷ വിഭാഗമാണ്.
ഹൈസ്‌കൂളില്‍ അടക്കം മൂന്നു സ്‌ഫോടനങ്ങള്‍ നടന്നതായി കാബൂള്‍ കമാന്‍ഡറുടെ വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.


