Kerala
സംസ്ഥാനത്ത് കനത്ത മഴ തുടരും; കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് ജാഗ്രത
കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ ജാഗ്രത.

തിരുവനന്തപുരം | സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത തുടരും. മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇതോടെ കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഒമ്പത് ജില്ലകളില്‍ മഞ്ഞ ജാഗ്രതയായി.
പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----