Kerala
കനത്ത മഴ; ഷൊര്‍ണൂരില്‍ ഇറിഗേഷന്‍ ഓഫീസില്‍ വെള്ളം കയറി, മേശപ്പുറത്ത് കയറിയിരുന്ന് ജീവനക്കാര്‍
വെള്ളം താഴും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ഷൊര്‍ണൂരില്‍ മണിക്കൂറുകളായി അതിശക്തമായ മഴയായിരുന്നു.

പാലക്കാട്| പാലക്കാട് ഷൊര്‍ണൂരില്‍ കനത്ത മഴയെതുടര്‍ന്ന് ഇറിഗേഷന്‍ ഓഫീസിനകത്ത് വെള്ളം കയറി. ജീവനക്കാര്‍ മേശ പുറത്ത് കയറി ഇരുന്നുകൊണ്ടാണ് ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. വെള്ളം താഴും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ഷൊര്‍ണൂരില്‍ മണിക്കൂറുകളായി അതിശക്തമായ മഴയായിരുന്നു. ഇതോടെ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ഇറിഗേഷന്‍ ഓഫീസിലും വെള്ളം കയറി. ചെറിയ കുളത്തിന് അടുത്തായാണ് ഇറിഗേഷന്‍ ഓഫീസ് ഉള്ളത്. ചെറിയ മഴ പെയ്താല്‍ പോലും ഈ ഓഫീസിലേക്ക് വെള്ളം കയറാറുണ്ട്.
ഇന്ന് അതിശക്തമായ മഴ കൂടി പെയ്തതോടെ ഓഫീസിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി. രണ്ടടി പൊക്കത്തില്‍ വെള്ളം കയറി. ഈ പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല. ഒരു ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കണം എന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇതുവരെയും വേണ്ട നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.