International
ധാക്കയില്‍ രണ്ട് ഫാക്ടറികളില്‍ തീപ്പിടുത്തം; 16 മരണം
. കെമിക്കല്‍ ഫാക്ടറിയുടെ ഗോഡൗണില്‍നിന്ന് ഉയര്‍ന്ന തീ ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലേക്ക് വ്യാപിക്കുകയായിരുന്നു

ധാക്ക | ബംഗ്‌ളാദേശിലെ കെമിക്കല്‍ ഫാക്ടറിയിലും ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലും ഉണ്ടായ തീപ്പിടുത്തത്തില്‍ 16 പേര്‍ മരിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. കെമിക്കല്‍ ഫാക്ടറിയുടെ ഗോഡൗണില്‍നിന്ന് ഉയര്‍ന്ന തീ ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലേക്ക് വ്യാപിക്കുകയായിരുന്നു. തീപ്പിടുത്തത്തിന് തൊട്ടുമുന്‍പ് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി വിവരമുണ്ട്.
ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത് ധാക്ക ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ താജുല്‍ ഇസ്ലാം ചൗധരി പറഞ്ഞു. ബംഗ്ലാദേശില്‍ ഇത്തരം അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം മാത്രം 26,500ലധികം തീപിടുത്തങ്ങള്‍ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----