Connect with us

National

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു

ജയ്സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.

Published

|

Last Updated

ജയ്പുര്‍ |  രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. അപകടത്തില്‍ പരുക്കേറ്റ 15 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയുമാണ്. അതേ സമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം സാഹായധനം പ്രഖ്യാപിച്ചു ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.പരുക്കേറ്റവരെ ജയ്സാല്‍മറിലെ ജവഹര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവര്‍ വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും സാധിച്ചില്ല.പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജയ്സാല്‍മീര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ പ്രതാപ് സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹെല്‍പ്പ് ലൈന്‍ നമ്പറുകളും നല്‍കി.

ഗവര്‍ണര്‍ ഹരിഭാവു ബഗാഡെ, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി

 

---- facebook comment plugin here -----

Latest