Kerala
കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടം; മരണം രണ്ടായി
ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

കണ്ണൂര്‍|കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടിയാണ് മരിച്ചത്. ഒഡീഷ ബിഷന്തപൂര്‍ സ്വദേശി ശിബ ബെഹ്‌റ (34) ആണ് മരിച്ചത്. നേരത്തെ മത്സ്യത്തൊഴിലാളിയായ സുഭാഷ് ബെഹ്‌റ മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിക്കാണ് മത്സ്യബന്ധനതൊഴിലാളിയായ നാലുപേര്‍ക്ക് അടുക്കളയില്‍ നിന്ന് തീപൊള്ളലേറ്റത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ ആളിപടര്‍ന്ന് പൊള്ളലേറ്റത്. പെള്ളലേറ്റ ഷിബ ബെഹ്ര, ജിതേന്ദ്ര ബെഹ്‌റ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----