Connect with us

From the print

കാത്തിരിപ്പ് പട്ടികയിലെ 991 പേർക്ക് കൂടി അവസരം

പുതുതായി അവസരം ലഭിച്ചവർ ഈ മാസം 31നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ 2,77,300 രൂപ അടയ്ക്കണം

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ട 991 പേർക്ക് കൂടി ഹജ്ജിന് അവസരം. ക്രമനമ്പർ 3,792 മുതൽ 4,782 വരെയുള്ള അപേക്ഷകർക്കാണ് അവസരം ലഭിച്ചത്. പുതുതായി അവസരം ലഭിച്ചവർ ഈ മാസം 31നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ 2,77,300 രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ- ഇൻ സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയോ യൂനിയൻ ബേങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈനായോ പണമടക്കാം.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോറവും അനുബന്ധ രേഖകളും (അപേക്ഷകനും നോമിനിയും അപേക്ഷയിൽ ഒപ്പിടണം), പണമടച്ച പേ- ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) അടുത്ത മാസം അഞ്ചിനകം ഓൺലൈനായി അപ്‌ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾ 2026ലെ സർക്കുലർ നമ്പർ 15ൽ ഉണ്ട്.

---- facebook comment plugin here -----

Latest