Connect with us

rain alert

കനത്ത മഴ തുടരും: മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട്

കേരള- കര്‍ണാടക തീരത്ത് കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെങ്ങും പരക്കെ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. ഉച്ചക്ക് ശേഷമാകും മഴ കൂടുതല്‍ ശക്തമാകുക. വടക്കന്‍ കേരളത്തിനൊപ്പം മധ്യ കേരളത്തിലും ഇന്ന് മഴ കനക്കും.

കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള- ലക്ഷദ്വീപ് തീരത്തും കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിനുമുള്ള വിലക്ക് തുടരും.

എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.