Connect with us

From the print

ഹജ്ജ് സാങ്കേതിക ക്ലാസ്സുകള്‍ക്ക് അന്തിമ രൂപമായി

ഈമാസം 23 ന് ശേഷം സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളിലും ക്ലാസ്സുകള്‍ ആരംഭിക്കും. ഒന്നാംഘട്ട ക്ലാസ്സ് ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക ക്ലാസ്സുകള്‍ക്ക് അന്തിമ രൂപമായി.

തിരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഈമാസം 23 ന് ശേഷം സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളിലും ക്ലാസ്സുകള്‍ ആരംഭിക്കും. ഒന്നാംഘട്ട ക്ലാസ്സ് ഡിസംബര്‍ 15 വരെ നീണ്ടുനില്‍ക്കും. കഴിഞ്ഞവര്‍ഷം 62 ഇടങ്ങളിലായിരുന്നു ക്ലാസ്സ് നടന്നത്.

ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക ക്ലാസ്സുകളുടെ തീയതിയും സ്ഥലവും സമയവും ഔദ്യോഗിക ട്രെയിനര്‍മാര്‍ എല്ലാ ഹാജിമാരെയും നേരില്‍ അറിയിക്കും. ക്ലാസ്സുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട 20 ഫാക്കല്‍റ്റി മെമ്പര്‍മാര്‍ നേതൃത്വം നല്‍കും.

 

Latest