Malappuram
പണ്ഡിതര്‍ക്കും അമീറുമാര്‍ക്കും ഹജ്ജ് പഠന ക്ലാസ് നാളെ മഅ്ദിന്‍ കാമ്പസില്‍
രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന ക്ലാസ് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

മലപ്പുറം | വിശുദ്ധ ഹജ്ജിന് പുറപ്പെടുന്ന പണ്ഡിതര്‍ക്കും അമീറുമാര്‍ക്കുമായി നാളെ (ചൊവ്വ) സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ ഹജ്ജ് വിശദ പഠന ക്ലാസ് നടക്കും.
രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ നടക്കുന്ന ക്ലാസ് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
ഹജ്ജ്: അറിഞ്ഞിരിക്കേണ്ട കര്‍മ ശാസ്ത്ര പാഠങ്ങള്‍, മക്ക, മദീന, മറ്റു പുണ്യ നഗരങ്ങളുടെ ചരിത്രം എന്നീ വിഷയങ്ങളില്‍ സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ക്ലാസെടുക്കും. സംശയ നിവാരണത്തിനും അവസരമുണ്ടാകും. 9645338343, 9633677722
---- facebook comment plugin here -----