Connect with us

Ongoing News

ഹജ്ജിന് ദിവസങ്ങൾ മാത്രം; വിശുദ്ധ കഅബയിലേക്ക് തീർത്ഥാടകരുടെ തിരക്ക് വർധിച്ചു

മസ്‌ജിദുൽഹറമിലെ കിംഗ് അബ്ദുൾ അസീസ് ഗേറ്റ് തുറന്നു

Published

|

Last Updated

മക്ക | ഹജ്ജിന് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ വിശുദ്ധ ഹറമിലേക്ക് തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ മസ്ജിദുൽ ഹറമിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി ഹറമിലെ ഏറ്റവും വലിയ കവാടങ്ങളിൽ ഒന്നായ കിംഗ് അബ്ദുൽ അസീസ് ഗേറ്റ് തുറന്നു കൊടുത്തു.

കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പത്ത് ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽസുദൈസാണ് കിംഗ് അബ്ദുൽ അസീസ് ഗേറ്റ് തുറന്നത്.

അജ്യാദ് സ്ട്രീറ്റിന് നേരെയാണ് കിംഗ് അബ്ദുൽ അസീസ് ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഈ വാതിലിന്റെ ഭാഗത്ത് നിന്ന് വിശുദ്ധ കഅബയെ നേരിട്ട് കാണാം. 1970-80 കാലയളവിൽ ഹറമിന്റെ വിപുലീകരണ വേളയിൽ നവീകരിച്ച നാല് പ്രധാന കവാടങ്ങളിൽ ഒന്നാണിത്. മസ്ജിദുൽ ഹറമിന് ഏകദേശം 200 കവാടങ്ങളാണുള്ളത്.

Latest