Kerala
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ അഞ്ച് ദിനമാക്കി ചുരുക്കുന്നു; സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു
അടുത്ത മാസം 11ന് വൈകിട്ട് മൂന്നിനാണ് യോഗം
തിരുവനന്തപുരം | സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം വെട്ടിച്ചുരുക്കാനൊരുങ്ങി സർക്കാർ. ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ചുള്ള ചർച്ചക്ക് സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. അടുത്ത മാസം 11ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലാണ് യോഗം.
ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിരിക്കുകയാണ്. ഒരു സര്‍വീസ് സംഘടനയില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും മുന്‍കൂട്ടി അറിയിക്കാനുള്ള ഒരു ഇ മെയില്‍ വിലാസവും സംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന കത്തില്‍ നല്‍കി.
---- facebook comment plugin here -----


