Connect with us

Techno

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 4ന് എത്തും

ഈ ഫോണുകള്‍ക്ക് ഏഴ് വര്‍ഷം വരെ സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ട് ഉണ്ടായിരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ഗൂഗിള്‍ പിക്‌സല്‍ 8 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 4ന് അവതരിപ്പിക്കും. പിക്സല്‍ 8, പിക്സല്‍ 8 പ്രോ എന്നീ രണ്ട് ഫോണുകളാണ് ഈ സീരീസില്‍ ഉണ്ടാവുക. പുതിയ ലീക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഫോണുകള്‍ക്ക് ഏഴ് വര്‍ഷം വരെ സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ട് ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല. ഈ മെയിന്‍ അപ്ഗ്രേഡില്‍ സെക്യൂരിറ്റി പാച്ചുകളും പ്രധാന ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിള്‍ പിക്സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നിവയ്ക്ക് അഞ്ച് വര്‍ഷത്തെ സപ്പോര്‍ട്ടാണ് കമ്പനി നല്‍കുന്നത്. ഇതിനെക്കാള്‍ രണ്ട് വര്‍ഷം കൂടുതലാണ് വരാന്‍ പോകുന്ന പിക്‌സല്‍ 8 സീരീസിന് ലഭിക്കുന്ന സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ട്. പിക്സല്‍ 8, 8 പ്രോ എന്നിവ പുതിയ ടെന്‍സര്‍ ജി3 പ്രോസസറിന്റെ കരുത്തിലാണ് പ്രവര്‍ത്തിക്കുക. പിക്സല്‍ 8 സ്മാര്‍ട്ട്‌ഫോണില്‍ 8 ജിബി റാമും 8 പ്രോയില്‍ 12 ജിബി റാമും ഉണ്ടായിരിക്കും. പിക്സല്‍ 8ല്‍ 256 ജിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കും.

അമേരിക്കയില്‍ പുറത്തിറങ്ങുന്ന പിക്‌സല്‍ 8 പ്രോയ്ക്ക് 1 ടിബി വരെ സ്റ്റോറേജ് ഉണ്ടായിരിക്കുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇവ ഏതൊക്കെ വേരിയന്റുകളില്‍ എത്തുമെന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല. പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പിക്‌സല്‍ 8 പ്രോ 899 ഡോളര്‍ മുതലുള്ള വിലയില്‍ ആയിരിക്കും വരുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 74,745 രൂപയാണ്. പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത് 699 ഡോളര്‍ മുതലായിരിക്കും. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 58,115 രൂപയോളമായിരിക്കും. പിക്‌സല്‍ 7 സ്മാര്‍ട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത് 599 ഡോളര്‍ മുതലാണ്.

പിക്‌സല്‍ 8 സീരീസിലെ രണ്ട് ഫോണുകളും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ആകര്‍ഷകമായ ഡിസ്‌പ്ലെ, അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പ് എന്നിവയും ഈ ഡിവൈസുകളില്‍ ഉണ്ടായിരിക്കും.