Connect with us

Editorial

സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്; പവന് 800 രൂപ വര്‍ധിച്ചു

രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയത്.

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു ദിവസം പവന് 800 രൂപ വര്‍ധിച്ചു. ഗ്രാമിന് നൂറു രൂപ. ഇതോടെ ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയത്.

അഞ്ച് ദിവസം കൊണ്ട് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി ഒന്നിനും, രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ്. 12 ദിവസത്തിനുള്ളില്‍ ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും ഉയര്‍ന്നു.

 

Latest