Connect with us

Business

കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 400 രൂപ

ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് വിഭാഗത്തില്‍ പവന് 37440 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉയര്‍ന്നത്. 4630 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില. ഇന്ന് 50 രൂപ ഉയര്‍ന്ന് 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വില നിലവാരമാണിത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില 37040 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ പവന് 37440 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണത്തിന് വില ഇന്ന് കുത്തനെ ഉയര്‍ന്നു. 3865 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇന്നലെ ഗ്രാമിന് 3825 രൂപയും പവന് 30600 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 30920 രൂപയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില.

 

Latest