Kerala
ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം
സാധാരണ അയ്യപ്പന്മാര്‍ക്ക് ഇതുകൊണ്ട് എന്തു ഗുണമെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം ആര്‍ എസ് വര്‍മ.

പത്തനംതിട്ട | ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വത്തിനും എതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം. സാധാരണ അയ്യപ്പന്മാര്‍ക്ക് ഇതുകൊണ്ട് എന്തു ഗുണമെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം ആര്‍ എസ് വര്‍മ ആവശ്യപ്പെട്ടു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണം. 2018ലേതു പോലുള്ള നടപടികള്‍ വിശ്വാസികള്‍ക്ക് മേല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാരും ബോര്‍ഡും ഉറപ്പുനല്‍കണം.
യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം. രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്നും വര്‍മ പറഞ്ഞു.
---- facebook comment plugin here -----