Kerala
ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിന്റേത് തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമെന്ന് ഹിന്ദു ഐക്യവേദി
ഒരു മതേതതര സര്‍ക്കാരിന് ഒരു വിഭാഗത്തിന്റെ മാത്രം സമ്മേളനം വിളിക്കാന്‍ അവകാശമില്ല. ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും സര്‍ക്കാരിന് ആത്മാര്‍ഥതയില്ല.

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് ഹിന്ദു ഐക്യവേദി. ന്യൂനപക്ഷത്തോടും ഭൂരിപക്ഷത്തോടും സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഐക്യവേദി ഉപാധ്യക്ഷന്‍ കെ ഹരിദാസ് ആരോപിച്ചു.
സമ്മേളനം വിളിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്, സര്‍ക്കാരല്ല. ഒരു മതേതതര സര്‍ക്കാരിന് ഒരു വിഭാഗത്തിന്റെ മാത്രം സമ്മേളനം വിളിക്കാന്‍ അവകാശമില്ല.
എം വി ഗോവിന്ദന്റെ പ്രതികരണം കേട്ടാല്‍ സി പി എം ആണ് പരിപാടി നടത്തുന്നതെന്ന് തോന്നുമെന്നും ഹരിദാസ് പറഞ്ഞു.
---- facebook comment plugin here -----