International
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍; ആദ്യഘട്ടത്തില്‍ ഏഴ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്
ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇന്ന് ബന്ദികളെ മോചിപ്പിച്ചത്.

ടെല്‍ അവീവ് | ഹമാസ് ബന്ദികളാക്കിയിരുന്ന ഇസ്‌റാഈലികളെ മോചിപ്പിച്ചു. ഇസ്‌റാഈലികളായ ഏഴ് പേരെയാണ് ഹാമാസ് റെഡ് ക്രോസിന് കൈമാറിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവരുടെ മോചനം സാധ്യമാകുന്നത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ബന്ദികളെ പരസ്പരം കൈമാറുന്നത്. ജീവിച്ചിരിപ്പുള്ള 20 ബന്ധികളെ ഹമാസ് മോചിപ്പിക്കും. ബന്ദികളായി പിടികൂടിയ മറ്റ് ചിലര്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഹമാസ് വ്യക്തമാക്കിയിന്നു. ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇന്ന് ബന്ദികളെ മോചിപ്പിച്ചത്.
കരാറിന്റെ ഭാഗമായി 1700 ഓളം ബന്ധികളെ ഇസ്‌റാഈലും കൈമാറും
അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയ ബന്ദികളെ താമസിയാതെ ബന്ധുക്കള്‍ക്ക് അടുക്കലെത്തിക്കും
---- facebook comment plugin here -----