National
മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയില്‍ വാതകച്ചോര്‍ച്ച; നാലുപേര്‍ മരിച്ചു
കമ്പനിയില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

മുംബൈ | മഹാരാഷ്ട്രയിലെ പല്‍ഘറില്‍ വാതകച്ചോര്‍ച്ച. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
പല്‍ഘര്‍ ജില്ലയിലെ താരാപുര്‍-ബൊയ്‌സര്‍ വ്യാവസായിക മേഖലയിലെ ‘മെഡ്‌ലെ’ ഫാര്‍മ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ബൊയ്‌സര്‍.
ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കും മൂന്നിനും ഇടയില്‍ കമ്പനിയുടെ ഒരു യൂനിറ്റില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നുവെന്ന് പല്‍ഘര്‍ ജില്ലാ ദുരന്ത നിവാരണ മാനേജ്‌മെന്റ് സെല്‍ മേധാവി വിവേകാനന്ദ് കദം അറിയിച്ചു. സാരമായി പരുക്കേറ്റ ആറുപേരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6.15ഓടെ ഇവരില്‍ നാലുപേര്‍ മരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.