Kozhikode
ഫ്രഷ് കട്ട്: വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം; എസ് എസ് എഫ്
ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം ഒരുക്കണമെന്നും എസ് എസ് എഫ്
 
		
      																					
              
              
            കോഴിക്കോട്| ഫ്രഷ് കട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാപ്പകല്‍ ഭേദമന്യേ നടക്കുന്ന പരിശോധനകളും അറസ്റ്റും ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ പ്രദേശത്തെ സൈ്വര്യജീവിതം തടസ്സപെടുത്തിയിരിക്കുകയാണ്. ഇതുമൂലം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്നില്ലെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ജീവിക്കാനും സംഘടിക്കാനും തൊഴിലെടുക്കാനും മറ്റുമുള്ള പ്രദേശവാസികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കി ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടവരെ കണ്ടെത്തുന്നതിൻ്റെ മറവിൽ നിരപരാധികളെ ദുരിതത്തിൽ ആക്കരുതെന്നും എസ് എസ് എഫ് കൂട്ടിച്ചേർത്തു. അതോടൊപ്പം, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കണമെന്നും എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഷാദിൽ നൂറാനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് സി വി കുണ്ടുങ്ങൽ, ഫിനാൻസ് സെക്രട്ടറി സയ്യിദ് ജാബിർ ഹുസൈൻ സഖാഫി കായലം, ഫായിസ് എം എം പറമ്പ്, അൽഫാസ് ഒളവണ്ണ, റാഷിദ് കളരാന്തിരി, ആഷിഖ് സഖാഫി കാന്തപുരം, ആദിൽ മുബാറക്ക് പൊക്കുന്ന് സംസാരിച്ചു. റാഷിദ് ഇരിങ്ങല്ലൂർ, ഇർഷാദ് സഖാഫി എരമംഗലം, യാസീൻ ഫവാസ് പൂനൂർ, സലാഹുദ്ദീൻ സഖാഫി പുള്ളന്നൂർ, റാഷിദ് സിപി പുല്ലാളൂർ, അബ്ബാസ് കാന്തപുരം, മൻസൂർ സഖാഫി പരപ്പൻ പൊയിൽ, അഷ്റഫ് ചെറുവാടി സംബന്ധിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


