Kerala
മുന്‍ മാനേജറെ മര്‍ദ്ദിച്ച കേസ്; ഉണ്ണി മുകുന്ദന്‍ കോടതിയില്‍ ഹാജരാകണം
കേസില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

കൊച്ചി | മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. ഒക്ടോബര്‍ 27ന് ഹാജരാകണമെന്നാണ് നിര്‍ദേശം.കേസില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് നടന്‍ ഉണ്ണി മുകുന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്‍ താമസിക്കുന്ന കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍വച്ച് മാനേജര്‍ ബിപിന്‍ കുമാറിനെ മര്‍ദിച്ചെന്നാണ് പരാതി. മുഖത്തും തലയ്ക്കും നെഞ്ചത്തും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നന്നും പരാതിയിലുണ്ട്. അതേ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം.
---- facebook comment plugin here -----