National
ജമ്മുകശ്മീരില്‍ അഞ്ച് ഭീകരര്‍ അറസ്റ്റില്‍
ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കുല്‍ഗാം പോലീസ് അറിയിച്ചു.

ശ്രീനഗര്‍| ജമ്മുകശ്മീരില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കുല്‍ഗാം പോലീസ് അറിയിച്ചു. രണ്ട് പിസ്റ്റളുകള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു യുബിജിഎല്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തിട്ടുള്ളത്. ആദില്‍ ഹുസൈന്‍ വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്സര്‍ അഹമ്മദ് ഖാര്‍ എന്നിവരാണ് അറസ്റ്റിലായത്.
തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവര്‍. കേസില്‍ ഖൈമോ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----