Connect with us

Uae

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സ്ഥാപനങ്ങൾക്ക് അഞ്ച് നിബന്ധനകൾ

ജീവനക്കാരുടെ വൈദ്യചികിത്സാ ചെലവുകൾ വഹിക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഇതിൽ പ്രധാനം.

Published

|

Last Updated

അബൂദബി| സ്ഥാപനങ്ങളിൽ തൊഴിൽപരമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന് അഞ്ച് പ്രധാന നിബന്ധനകളുണ്ടെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ വൈദ്യചികിത്സാ ചെലവുകൾ വഹിക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഇതിൽ പ്രധാനം.
രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി അംഗീകൃത താമസ സൗകര്യം നൽകുക അല്ലെങ്കിൽ താമസ അലവൻസ് നൽകുക, അപകടങ്ങളിൽ നിന്നും തൊഴിൽപരമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ വിലയിരുത്തലുകൾ നടത്തുക എന്നിവയാണ് മറ്റ് നിബന്ധനകൾ.
50-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 1,500 ദിർഹമോ അതിൽ കുറവോ വേതനം വാങ്ങുന്ന ജീവനക്കാരുടെ താമസ വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തണം. താമസം അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി ജീവനക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതായിരിക്കണം. താപനില വർധിക്കുന്ന സമയത്ത് ജീവനക്കാർക്ക് വിശ്രമം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Latest