Uae
ദുബൈ മറീനയിലും ഷാർജ വ്യവസായ മേഖലയിലും തീപ്പിടിത്തം
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10ൽ ഒരു യൂസ്ഡ് ഓട്ടോ പാർട്‌സ് സ്റ്റോറിലാണ് വെള്ളിയാഴ്ച രാവിലെ തീപ്പിടിത്തം റിപ്പോർട്ട് ചെയ്തത്.

ദുബൈ/ഷാർജ| ദുബൈയിലും ഷാർജയിലും ഇന്നലെ തീപ്പിടിത്തമുണ്ടായി. മറീനയിലെ മറീന സെയിൽ എന്ന ഉയർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വെള്ളിയാഴ്ച പുലർച്ചെ 3.30-ഓടെ തീപ്പിടിത്തം ഉണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണ വിധേയമായി. തീപ്പിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച താമസക്കാരെ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം തിരികെ പ്രവേശിപ്പിച്ചു.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10ൽ ഒരു യൂസ്ഡ് ഓട്ടോ പാർട്‌സ് സ്റ്റോറിലാണ് വെള്ളിയാഴ്ച രാവിലെ തീപ്പിടിത്തം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ലഭിച്ചയുടനെ ഷാർജ പോലീസ് ജനറൽ കമാൻഡും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തി.
തീപ്പിടിത്തത്തിന്റെ കാരണം അധികൃതർ പങ്കുവെച്ചിട്ടില്ല. രണ്ടിടങ്ങളിലും ആളപായമുണ്ടായിട്ടില്ല.