Connect with us

Kerala

ബംഗളൂരുവില്‍ ഇന്നു പുലര്‍ച്ചെ തീപിടിത്തം; അഞ്ച് മരണം

രാജസ്ഥാന്‍ സ്വദേശി മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുരേഷ് (36) എന്നയാളുമാണ് മരിച്ചത്

Published

|

Last Updated

ബംഗളൂരു | ബംഗളൂരുവില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരണം അഞ്ചായി. രാജസ്ഥാന്‍ സ്വദേശി മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുരേഷ് (36) എന്നയാളുമാണ് മരിച്ചത്.

നഗരത്‌പേട്ടയിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചവിട്ടിയും കാര്‍പ്പറ്റും നിര്‍മിക്കുന്ന കടയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാവാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്.

മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.ഇന്നലെ ബെംഗളൂരുവിലെ വിത്സന്‍ ഗാര്‍ഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. ഏഴ് പേര്‍ക്കാണ് ഈ സംഭവത്തില്‍ പരിക്കേറ്റത്.

 

Latest