Connect with us

National

സാമ്പത്തിക തട്ടിപ്പ്: നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടി വാങ്ങിയ പണം ഇരുവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് ആരോപണം.

Published

|

Last Updated

മുംബൈ | വ്യവസായിയില്‍ നിന്ന് 60 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. മുംബൈ പോലീസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടി വാങ്ങിയ പണം ഇരുവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് ആരോപണം.

കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കമ്പനി ഓഡിറ്ററെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. 2015 നും 2023 നും ഇടയില്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി ശില്‍പയും ഭര്‍ത്താവും തന്നില്‍ നിന്ന് 60 കോടി രൂപ കൈപ്പറ്റിയെന്നാണ് ദീപക് കോത്താരി പറയുന്നത്. 12 ശതമാനം വാര്‍ഷിക പലിശ സഹിതം നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

 

Latest