Kerala
കൊച്ചിയില്‍ രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്.
കൊച്ചി|കൊച്ചിയില്‍ രാസലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ എക്െൈസസ് പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറി ബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎയും ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരി കൈമാറിയത്, വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്സൈസ് അറിയിച്ചു.
---- facebook comment plugin here -----




