Connect with us

International

പോളണ്ടില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ യുദ്ധവിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചു

എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്

Published

|

Last Updated

വാര്‍സോ |  മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. അതേ സമയം , അപകടകാരണം വ്യക്തമല്ല.

‘എഫ് 16 വിമാനാപകടത്തില്‍, പോളിഷ് സൈന്യത്തിലെ പൈലറ്റ് മരിച്ചു. രാജ്യത്തെ എപ്പോഴും സമര്‍പ്പണത്തോടെയും വലിയ ധൈര്യത്തോടെയും സേവിച്ച ഒരു ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വ്യോമസേനയ്ക്കും മുഴുവന്‍ പോളിഷ് സൈന്യത്തിനും ഇത് വലിയ നഷ്ടമാണ്” -പോളണ്ട് ഉപപ്രധാനമന്ത്രി വ്‌ലാഡിസ്ലാവ് കോസിനിയാക് കാമിസ് എക്‌സില്‍ കുറിച്ചു.

 

---- facebook comment plugin here -----

Latest