Connect with us

Uae

വിശ്വാസപൂർവം ബുക്ക് ടെസ്റ്റ്: യു എ ഇയിൽ നാളെ

ബുക്ക്ടെസ്റ്റിന് വേണ്ടിയുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ഐ സി എഫ് നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി മൂസ ഹാജി കിണാശ്ശേരി അറിയിച്ചു.

Published

|

Last Updated

അബൂദബി| ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ വിശ്വാസപൂർവം അടിസ്ഥാനമാക്കിയുള്ള ബുക്ക് ടെസ്റ്റ് യു എ ഇയിൽ നാളെ നടക്കും. വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ രാത്രി ഒമ്പതിന് നടക്കുന്ന പരീക്ഷക്ക് കോഡിനേറ്റർമാരെയും സൂപ്പർവൈസർമാരെയും പ്രത്യേകമായി പരിശീലനം നൽകി തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ തലങ്ങളിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് നിരവധി സമ്മാനങ്ങൾ ഗോൾഡ് കോയിൻ, സൗജന്യ ഉംറ തുടങ്ങി നിരവധി സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കാന്തപുരം ഉസ്താദിനെ സംബന്ധിച്ച് പഠിക്കാനും മനസ്സിലാക്കാനും മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം അർപ്പിച്ച ത്യാഗങ്ങളും മനസ്സിലാക്കാനും പുസ്തകം ഉപകാരപ്പെടും. അപരനെ ഉൾക്കൊള്ളാനും സംരക്ഷണം തീർക്കാനും കാന്തപുരം ഉസ്താദ് കാണിക്കുന്ന മാനവിക സന്ദേശവും കാഴ്ചപ്പാടും സമൂഹം ചർച്ച ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് മലയാളികളാണ് ഈ പുസ്തകം നെഞ്ചേറ്റിയത്. ഈയവസരത്തിലാണ് ഐ സി എഫ് ഇന്റർനാഷണൽ തലത്തിൽ ബുക്ക്‌ടെസ്റ്റ് നടത്തുന്നത്. ബുക്ക്ടെസ്റ്റിന് വേണ്ടിയുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ഐ സി എഫ് നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി മൂസ ഹാജി കിണാശ്ശേരി അറിയിച്ചു. വിവരങ്ങൾക്ക്: +971 55 393 0611

Latest