Connect with us

fact check

FACTCHECK: കേരളത്തില്‍ മുസ്ലിംകള്‍ ക്ഷേത്രം പിടിച്ചെടുത്ത് പള്ളിയാക്കിയെന്ന് പ്രചാരണം

ഇതാണ് ഇപ്പോള്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രം മുസ്ലിംകള്‍ പിടിച്ചെടുത്ത് മസ്ജിദ് ആക്കിയെന്ന കള്ളപ്രപാരണം നടത്തുന്നത്.

Published

|

Last Updated

കേരളത്തില്‍ പഴക്കമേറിയ ഹിന്ദു ക്ഷേത്രം മുസ്ലിംകള്‍ കയ്യേറി മസ്ജിദ് ആക്കിയെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി കേരളത്തിന് പുറത്തുള്ളവരെ വലയിലാക്കാനാണ് ഈ പ്രചാരണം. ഇതിന്റെ വസ്തുത മനസ്സിലാക്കാം;

പ്രചാരണം : കേരളത്തില്‍ പുരാതന ഹിന്ദു ക്ഷേത്രം മുസ്ലിംകള്‍ പിടിച്ചെടുത്ത് മസ്ജിദ് ആക്കിയിരിക്കുന്നു. ഇതുസംബന്ധിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് (സാമൂഹിക മാധ്യമങ്ങളിലെ ഒരു പോസ്റ്റ്). പ്രചരിപ്പിക്കുന്ന വീഡിയോയില്‍ പുരാതന തച്ചുശാസ്ത്രത്തിലുള്ള കെട്ടിടത്തിന് മുന്നിലായി കുളവും കല്‍പ്പടവുകളും മറ്റുമുണ്ട്.

വസ്തുത : വീഡിയോയിലുള്ളത് മംഗലാപുരത്തെ സീനത്ത് ബക്ഷ് മസ്ജിദ് ആണ്. കര്‍ണാടകയിലെ പുരാതന മസ്ജിദും ഇന്ത്യയിലെ പഴയ മൂന്നാമത്തെ പള്ളിയുമാണിത്. മംഗലാപുരത്തെ ബുന്ദറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1,400 വര്‍ഷം പഴക്കമുണ്ട് ഈ മസ്ജിദിന്. 18ാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താനാണ് ഈ മസ്ജിദ് നവീകരിച്ച് പുനര്‍നാമകരണം ചെയ്തത്. ഇതാണ് ഇപ്പോള്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രം മുസ്ലിംകള്‍ പിടിച്ചെടുത്ത് മസ്ജിദ് ആക്കിയെന്ന കള്ളപ്രപാരണം നടത്തുന്നത്. തൗസന്‍ഡ് ഷേഡ്‌സ് ഓഫ് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച വീഡിയോ ആണ് സംഘ്പരിവാര്‍ ശക്തികള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

Latest