Connect with us

fact check

FACT CHECK: ആകാശത്ത് വെച്ച് തീഗോളമാകുന്ന കോപ്ടര്‍ ദൃശ്യം ബിപിന്‍ റാവത്ത് അപകടത്തില്‍ പെട്ട കോപ്ടറിന്റെതോ?

സത്യാവസ്ഥയറിയാം:

Published

|

Last Updated

ആകാശത്ത് വെച്ച് തീപിടിച്ച് നിലത്തേക്ക് കൂപ്പുകുത്തുന്ന കോപ്ടറിന്റെ ദൃശ്യം, ഊട്ടിയില്‍ സംഭവിച്ച സൈനിക കോപ്ടര്‍ അപകടത്തിന്റെതാണെന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളെന്ന നിലക്കാണ് ഇത് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം : 1.20 മിനുട്ട് വരുന്ന വീഡിയോ ആണ് ഊട്ടി സൈനിക കോപ്ടര്‍ അപകടത്തിന്റെതായി പ്രചരിപ്പിക്കുന്നത്. തീപിടിച്ച ഹെലികോപ്ടര്‍ ആണ് ദൃശ്യത്തിലുടനീളമുള്ളത്. ഒടുവിലിത് തീഗോളമായി മാറുന്നത് ഭൂമിയിലേക്ക് പതിക്കുന്നതും കാണാം (ട്വിറ്ററിലും മറ്റും പ്രചരിക്കുന്ന ദൃശ്യം).

യാഥാര്‍ഥ്യം : 2020 ഫെബ്രുവരിയിലെ ദൃശ്യമാണ് ഊട്ടി അപകടത്തിന്റെതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. സിറിയന്‍ വ്യോമസേനയുടെ എംഐ-8/17 ഹെലികോപ്ടറുകള്‍ തീപിടിച്ച് തകരുന്ന ദൃശ്യമാണിത്. സിറിയയിലെ ഇദ്‌ലിബ് ഗവര്‍ണറേറ്റില്‍ വെച്ച് വിമതരുടെ വെടിയേറ്റാണ് ഹെലികോപ്ടറുകള്‍ തകര്‍ന്നത്. ഓവര്‍ട്ട് ഡിഫന്‍സ് എന്ന വെബ്‌സൈറ്റ് 2020 ഫെബ്രുവരി 18ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.