Connect with us

Kerala

പാലക്കാട് പുതുനഗരത്തിലെ വീടിനുള്ളിലെ പൊട്ടിത്തെറി; പന്നി പടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫ് എന്ന് സംശയം

ഷെരീഫിന്റെ വീട്ടില്‍ ഇന്ന് പോലീസ് പരിശോധന നടത്തും. പന്നിപ്പടക്കം ഷെരീഫിന്റെ കയ്യില്‍ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

പാലക്കാട്|പാലക്കാട് പുതുനഗരത്തില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്നി പടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫ് എന്നാണ് സംശയം. ഷെരീഫിന്റെ വീട്ടില്‍ ഇന്ന് പോലീസ് പരിശോധന നടത്തും. പന്നിപ്പടക്കം ഷെരീഫിന്റെ കയ്യില്‍ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷെരീഫിന്റെ രാഷ്ട്രീയ പശ്ചാത്തലവും പോലീസ് പരിശോധിക്കും.

സഹോദരിയെ കാണാന്‍ വേണ്ടിയായിരുന്നു ഷെരീഫ് പുതുനഗരത്തില്‍ എത്തിയത്. ഒന്നിലേറെ പന്നിപ്പടക്കമാണ് ഇന്നലെ വീട്ടില്‍ വെച്ച് ഉഗ്രസ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴി നല്‍കാന്‍ സഹോദരി വിമുഖത കാണിക്കുന്നതും സംശയം കൂട്ടുന്നു.

ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു പുതുനഗരം മാങ്ങോട്ടുകാവ് പരിസരത്തെ വീട്ടില്‍ പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

 

 

 

 

Latest