National
പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; നാല് മരണം
നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഫിറോസാബാദ് | ഫിറോസാ ബാദിലെ നൗഷാരയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് പരുക്ക്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്.നിരവധി സ്ഫോടക വസ്തുക്കൾ പടക്ക നിർമ്മാണശാലയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്നതിൽ വ്യക്തത വന്നിട്ടില്ല .
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഫിറോസാബാദ് ജില്ലാ മജിസ്ട്രേറ്റ് രമേഷ് രഞ്ജൻ പറഞ്ഞു.
സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
---- facebook comment plugin here -----