Kerala
ലഹരിക്കെതിരെ കലോത്സവനഗരിയില്‍ അതീവ ജാഗ്രതയുമായി എക്‌സൈസ് വകുപ്പ്
വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ സേവനം 24 മണിക്കൂറും ഇവിടെയുണ്ടാകും

കൊല്ലം | കൊല്ലത്ത് നടക്കുന്ന 62ാമത് സംസ്ഥാന കലോത്സവത്തില്‍ ലഹരിവസ്തുക്കള്‍ പരിസരത്ത് എത്തിക്കുന്നതില്‍ അതീവ ജാഗ്രതയിലാണ് എക്‌സൈസ് വകുപ്പ് . കാവല്‍കണ്ണുമായി എല്ലാവേദികളിലും എക്‌സൈസ് ഉദ്യേഗസ്ഥരുണ്ട്. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് പവലിയന്‍ വിമുക്തി മിഷന്റെ ഭാഗമായി പ്രത്യേക ബോധവല്‍ക്കരണ പരിപാടിയുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വിഎ പ്രദീപിന്റെ നേതൃത്വത്തിലാണ് കലോത്സവ നഗരിയില്‍ സേനയുടെ പ്രവര്‍ത്തനം. വനിത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ സേവനം 24 മണിക്കൂറും ഇവിടെയുണ്ടാകും.
---- facebook comment plugin here -----