National
ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍; യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചു

ന്യൂഡല്‍ഹി | യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ച് ഇന്ത്യ. റഷ്യയുടെ ആക്രമണ ഭീതിയിലായ യുക്രൈനില്‍ കുടുങ്ങിയ 16,000ത്തോളം വരുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് ഇത്.
ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമാനിയ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ദൗത്യ സംഘങ്ങളെ അയച്ചതെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
---- facebook comment plugin here -----