Connect with us

mb muraleedharan

എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി സി പി എമ്മില്‍ ചേര്‍ന്നു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി തീരുമാനം അടക്കം എടുത്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി സി പി എമ്മില്‍ ചേര്‍ന്നു. കൊച്ചി കോര്‍പറേഷന്‍ 41ാം ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ എം ബി മുരളീധരന്‍ ആണ് സി പി എമ്മില്‍ ചേര്‍ന്നത്. എം സ്വരാജ് അടക്കമുള്ള സി പി എം നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മുരളീധരന്‍ സി പി എമ്മില്‍ ചേരുന്ന പ്രഖ്യാപനം നടത്തിയത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ച രീതിയില്‍ കടുത്ത എതിര്‍പ്പ് മുരളീധരന്‍ ഉയര്‍ത്തിയിരുന്നു. ഇന്നും അതേ കാര്യമാണ് അദ്ദേഹം ആവര്‍ത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഏകപക്ഷീയമായാണ് സ്ഥാനാര്‍ഥി തീരുമാനം അടക്കം എടുത്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സതീശന്റെ നേതൃത്വത്തിലാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചത്. ആരോടും ചോദിച്ചില്ലെന്നും പറഞ്ഞു.

നേരത്തേ, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ വി തോമസ് സി പി എം പ്രചാരണവേദിയിലെത്തി ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതിന്റെ പിന്നാലെയാണ് മറ്റൊരു പ്രധാന നേതാവ് സി പി എമ്മിലെത്തിയത്. ഇതിനെ തുടർന്ന് കെ പി സി സി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എറണാകുളത്തെ അറിയപ്പെട്ട എ ഗ്രൂപ്പുകാരനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്നു മുരളീധരന്‍.