Connect with us

Kerala

വയനാട് ദുരന്ത മേഖലയില്‍ ആറ് മാസം വൈദ്യുതി ചാർജും കുടിശ്ശികയും ഈടാക്കില്ല; വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി

ദുരന്തമേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടില്‍ ദുരന്തബാധിത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും ആറ് മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.മേപ്പാടി പഞ്ചായത്തിലെ 10,11 ,12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി,അട്ടമല,അട്ടമല പമ്പ് ട്രാന്‍സ്‌ഫോമറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് അടുത്ത ആറ് മാസം വൈദ്യതി സൗജന്യമായി വിതരണം ചെയ്യുക.

ഇതേ സ്ഥലത്തെ ഉപഭോക്താകള്‍ക്ക് നിലവില്‍ വൈദ്യുത ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കരുതെന്നും  വൈദ്യുതമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തമേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 385ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയതായി കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസത്തേക്ക് ഇളവനുവദിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഇത് 6 മാസത്തേക്ക് നീട്ടുകയായിരുന്നു.