Connect with us

Kerala

വയോധികയ്ക്ക് കുത്തിവെപ്പെടുത്ത കേസ്: പ്രതിയുടെ മൊഴിയില്‍ പരസ്പര വൈരുദ്ധ്യം, ചോദ്യം ചെയ്യല്‍ തുടരുന്നു

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വലഞ്ചുഴി സ്വദേശി വലിയകലുങ്ക് സ്വദേശി ചിന്നമ്മക്ക് കുത്തിവെപ്പ് നല്‍കിയത്.

Published

|

Last Updated

പത്തനംതിട്ട | റാന്നിയില്‍ വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസില്‍ പിടിയിലായ യുവാവ് പോലീസിനു നല്‍കുന്നത് പരസ്പരവിരുദ്ധ മൊഴികള്‍. പിടിയിലായ വലഞ്ചുഴി സ്വദേശി ആകാശിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

എന്തിനാണ് വലിയകലുങ്ക് സ്വദേശി ചിന്നമ്മ (66)യുടെ വീട്ടില്‍ കയറി അവര്‍ക്ക് കുത്തിവെപ്പ് നല്‍കിയതെന്ന് പറയാന്‍ ഇതുവരെ പ്രതി തയ്യാറായിട്ടില്ല. കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആകാശ്, ചിന്നമ്മക്ക് കുത്തിവെപ്പ് നല്‍കിയത്.

ചിന്നമ്മ നിരാകരിച്ചെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവെപ്പെടുക്കുകയായിരുന്നു. നടുവിന് ഇരുവശത്തുമാണ് കുത്തിവച്ചത്. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി കത്തിച്ചുകളയാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, സിറിഞ്ച് നശിപ്പിക്കാതിരുന്ന ചിന്നമ്മ പരിശോധനക്കായി പോലീസിന് കൈമാറി.

ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ ആശുപത്രി വിട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest