Kerala
എഡിക്റ്റ് 2025: കേരള മുസ്്ലിം ജമാഅത്ത് ശിൽപ്പശാലകൾ സംഘടിപ്പിച്ചു
കേരള യാത്ര, അംഗത്വ ക്യാമ്പയിൻ, സിറാജ് ക്യാമ്പയിൻ, വഖ്ഫ് ആക്ടും തുടർ സമസ്യകളും, സ്വദഖ സുരക്ഷാ പദ്ധതി തുടങ്ങിയവയുടെ പഠനവും ചർച്ചയും നടന്നു.

കോഴിക്കോട് | സമസ്ത സെന്റിനറി കർമപദ്ധതികളുടെ ഭാഗമായി “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കേരള മുസ്്ലിം ജമാഅത്ത് നടത്തുന്ന കർമസാമയികം അവസാന ഘട്ട പദ്ധതികൾ പഠന വിധേയമാക്കി ശിൽപ്പശാലകൾ (എഡിക്റ്റ് 2025) സംഘടിപ്പിച്ചു. കേരള യാത്ര, അംഗത്വ ക്യാമ്പയിൻ, സിറാജ് ക്യാമ്പയിൻ, വഖ്ഫ് ആക്ടും തുടർ സമസ്യകളും, സ്വദഖ സുരക്ഷാ പദ്ധതി തുടങ്ങിയവയുടെ പഠനവും ചർച്ചയും നടന്നു.
തൃക്കരിപ്പൂർ മുജമ്മഇൽ നടന്ന ഉത്തര മേഖലാ ശിൽപ്പശാല സംസ്ഥാന വൈസ് പ്രസിഡന്റ്പട്ടുവം കെ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ഹനീഫ് പാനൂർ സംസാരിച്ചു.
കോഴിക്കോട് സമസ്ത സെന്ററിൽ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, എൻ അലി അബ്ദുല്ല നേതൃത്വം നൽകി. പി കെ അബ്ദുർറഹ്്മാൻ ബാഖവി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുഹമ്മദ് തങ്ങൾ, കെ എസ് മുഹമ്മദ് സഖാഫി, സലീം അണ്ടോണ സംബന്ധിച്ചു.
മലപ്പുറം വാദി സലാമിൽ കെ കെ എസ് തങ്ങളുടെ അധ്യക്ഷതയിൽ സി പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. മുസ്്തഫ കോഡൂർ വിഷയാവതരണം നടത്തി. ഊരകം അബ്ദുർറഹ്്മാൻ സഖാഫി, കെ ടി ത്വാഹിർ സഖാഫി, ജമാൽ കരുളായി പ്രസംഗിച്ചു.
മധ്യ കേരള ശിൽപ്പശാല തൃശൂർ ഖലീഫ സെന്ററിൽ വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. അബൂബക്കർ പടിക്കൽ, സുലൈമാൻ കരിവെള്ളൂർ നേതൃത്വം നൽകി. അഡ്വ. പി യു അലി, വരവൂർ മുഹ്‌യിദ്ദീൻ സഖാഫി, അബ്ദുൽ കരീം സഖാഫി ഇടുക്കി, സി എ ഹൈദ്രോസ് ഹാജി പ്രസംഗിച്ചു. ദക്ഷിണ മേഖലാ എഡിക്റ്റ് സെപ്്തംബർ രണ്ടിന് കായംകുളം മജ്‌ലിസിൽ നടക്കും.