equadar
ഇക്വഡോര്‍ ജയില്‍ കലാപം; മരണം 68 ആയി
കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ കലാപത്തില്‍ 116 പേര്‍ മരിച്ചിരുന്നു
ക്വിറ്റോ | ഇക്വഡോറിലെ ജയിലില്‍ കഴിഞ്ഞ ദിവസുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 68 പന്നിട്ടു. 25 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്വഡോറിലെ ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിനുമുമ്പും ഈ ജയിലില്‍ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.മെക്സിക്കന്‍ കുറ്റവാളിസംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയുമായി ബന്ധമുള്ള കുറ്റവാളികളാണ് ഏറ്റുമുട്ടിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം ഇതേ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 116 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.




