Connect with us

Uae

ദുബൈ; ജിറ്റെക്‌സ് ഗ്ലോബൽ സമാപിച്ചു

അഞ്ഞൂറിലേറെ പരിപാടികൾ അരങ്ങേറി.

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് ഇവന്റ‌് ജിറ്റെക്‌സ് ഗ്ലോബൽ ദുബൈയിൽ സമാപിച്ചു. രണ്ട് വേദികളിൽ അഞ്ച് ദിവസം നീണ്ടുനിന്ന ജിറ്റെക്‌സ് ഗ്ലോബലിന് ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.

അഞ്ഞൂറിലേറെ പരിപാടികൾ അരങ്ങേറി. 100 രാജ്യങ്ങളിൽ നിന്നുള്ള 1,800 സ്റ്റാർട്ടപ്പുകൾ 30 രാജ്യങ്ങളിൽ നിന്ന് ആയിരം നിക്ഷേപകരും 5,000 സംരംഭകരും പങ്കാളികളായി. സാങ്കേതിക കണ്ടുപിടിത്തങ്ങളും വ്യാവസായിക-ബിസിനസ്-ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ശ്രദ്ധേയ സൊല്യൂഷനുകളും പ്രദർശിപ്പിച്ചു.

ഇന്ത്യയിൽ നിന്ന് 100-ലേറെ ഐ സി ടി കമ്പനികൾ എത്തിയിരുന്നു. കേരളത്തിൽ നിന്ന് നിരവധി സ്റ്റാർട്ടപ്പുകളും എത്തി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, മൊബിലിറ്റി, സുസ്ഥിര സാങ്കേതികവിദ്യകൾ, ഫിൻടെക്, ബാങ്കിംഗ് സൊല്യൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിഹാരങ്ങളും ഉപകരണങ്ങളും പ്രദർശിച്ചു.

യു എ ഇയിലെ വിവിധ മന്ത്രാലയങ്ങളും ഡിപ്പാർട്ട്‌മെന്റുകളും വൈവിധ്യമാർന്ന ഉത്പന്നങ്ങളും സൊലൂഷനുകളും പുറത്തിറക്കിയിരുന്നു.

Latest