Kerala
മദ്യപിച്ച് ഡ്രൈവിംഗ്: വൈദികനെതിരെ കേസ്
മാനന്തവാടി രൂപതയുടെ പി ആർ ഒ ഫാ.നോബിൾ പാറക്കലിനെതിരെയാണ് കേസെടുത്തത്

വയനാട് | മദ്യപിച്ച് വാഹനം ഓടിച്ച വൈദികനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു. മാനന്തവാടി രൂപത പി ആർ ഒ ഫാ.നോബിൾ പാറക്കലിനെതിരെയാണ് കേസ്. കാസയെ അനുകൂലിക്കുന്ന വിദ്വേഷ വീഡിയോകൾ ചെയ്യുന്നയാളാണ് നോബിൾ പാറക്കൽ.
കഴിഞ്ഞ മാസം 11നാണ് കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിൽ അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ തനിക്കെതിരെയുള്ള കേസ് നിഷേധിച്ച് ഫാദർ രംഗത്തെത്തി. ഫേസ്ബുക്കിൽ പോസ്റ്റിലാണ് തനിക്കെതിരെ എഫ് ഐ ആർ ഇല്ലെന്ന് ഇയാളുടെ വിശദീകരണം. പരസ്യവിശദീകരണം നൽകുന്നതിന് സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
---- facebook comment plugin here -----