Pathanamthitta
ഡോ എം എസ് സുനിലിന്റെ 362ാമത് സ്നേഹഭവനം പ്രിയമോഹനനും കുഞ്ഞുങ്ങള്‍ക്കും
വനാവകാശ നിയമപ്രകാരം ലഭിച്ച മിച്ച ഭൂമിയില്‍ ടാര്‍പൊളിന്‍ കൊണ്ട് നിര്‍മ്മിച്ച കുടിലില്‍ ആയിരുന്നു പ്രിയ മോഹനന്റെ കുടുംബം കഴിഞ്ഞു വന്നിരുന്നത്.

പത്തനംതിട്ട | സുരക്ഷിതമല്ലാത്ത കുടിലുകളില്‍ കഴിയുന്ന നിരാശ്രയ കുടുംബങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തക ഡോ. എസ് സുനില്‍ പണിത് നല്‍കുന്ന 362ാമത്തെ സ്നേഹഭവനം ചിറ്റാര്‍ വേളിമല ഉന്നതിയില്‍ പ്രിയ മോഹനനും കുടുംബത്തിനും കൈമാറി. പരേതനായ തങ്കച്ചന്റെ ഓര്‍മ്മയ്ക്കായി കുടുംബം നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം രാജമ്മ സക്കറിയ നിര്‍വഹിച്ചു.
വനാവകാശ നിയമപ്രകാരം ലഭിച്ച മിച്ച ഭൂമിയില്‍ ടാര്‍പൊളിന്‍ കൊണ്ട് നിര്‍മ്മിച്ച കുടിലില്‍ ആയിരുന്നു പ്രിയ മോഹനന്റെ കുടുംബം കഴിഞ്ഞു വന്നിരുന്നത്. ഇവരുടെ അവസ്ഥ പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മുന്‍ സെക്രട്ടറി സബ്ജഡ്ജ് ബീനാഗോപാല്‍ മുഖേന മനസ്സിലാക്കിയ സുനില്‍ ഇവര്‍ക്കായി രാജമ്മ സക്കറിയ നല്‍കിയ ആറര ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് നിലകളിലായി മൂന്നു മുറികളും, അടുക്കളയും, ഹാളും, ബാല്‍ക്കണികളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മിച്ച് കൈമാറുകയായിരുന്നു. വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ് വീട്. ചടങ്ങില്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബഷീര്‍, സിറാജ് പത്തനംതിട്ട ബ്യൂറോ ചീഫ് എസ് ഷാജഹാന്‍, പ്രോജക്ട് കോഡിനേറ്റര്‍ കെ പി ജയലാല്‍, എം ജെ ശോശാമ്മ, സന്തോഷ് എം സാം, സണ്ണി ചള്ളക്കല്‍, ഫിലിപ്പോസ് തെക്കേക്കര സംബന്ധിച്ചു