Connect with us

Kerala

ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ല; കാരണം കാണിക്കല്‍ നോട്ടീസിന് ഡോ ഹാരിസിന്റെ മറുപടി

മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് സ്വന്തമായി പണം നല്‍കി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണ്. അത് സര്‍ക്കാര്‍ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും ഹാരിസ്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ ഹാരിസ് ചിറയ്ക്കല്‍. ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. ചികിത്സ മുടങ്ങിയ ദിവസം ഡോ. ഹാരിസ് ബദല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ ദിവസം ഉപകരണം ഉണ്ടായിരുന്നില്ല. പിറ്റേന്ന് മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത് സ്വന്തമായി പണം നല്‍കി വാങ്ങിയ ഉപകരണം ഉപയോഗിച്ചാണ്. അത് സര്‍ക്കാര്‍ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും ഹാരിസ് വ്യക്തമാക്കി.

മറ്റൊരു ഡോക്ടര്‍ പണം നല്‍കി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ല. ഉപകരണക്ഷാമം എന്തുകൊണ്ട് സൂപ്രണ്ടിനോടോ പ്രിന്‍സിപ്പലിനോടോ പറഞ്ഞില്ല എന്നതിനും ഡോ. ഹാരിസ് വിശദീകരണം നല്‍കി. പരാതി പലതവണയായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പരസ്യപ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന വിമര്‍ശനത്തിനും ഹാരിസ് മറുപടി നല്‍കി. പരസ്യ പ്രതികരണത്തില്‍ ക്ഷമാപണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

 

 

 

Latest