Connect with us

National

അയോഗ്യയാക്കിയ നടപടി; മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍

പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കിയ പാര്‍ലമെന്റ് നടപടി ചോദ്യം ചെയ്താണ് മഹുവ സുപ്രീം കോടതിയിലെത്തിയത്. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടനാ ലംഘനമാണെന്നുമാണ് മഹുവ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയത്. മഹുവ മൊയ്ത്ര കുറ്റക്കാരിയാണെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ശരിവെച്ചായിരുന്നു നടപടി.

പണം വാങ്ങിയെന്നതിന് ഒരു തെളിവ് പോലും ഇല്ലാതെയാണ് തന്നെ പുറത്താക്കുന്നതെന്ന് മഹുവ മൊയത്ര പറഞ്ഞിരുന്നു. എന്നാല്‍ എംപിമാരുടെ രഹസ്യ വിവരങ്ങള്‍ കൈമാറരുതെന്ന നിബന്ധന പാര്‍ലമെന്റിലുണ്ടെന്നും അത് മഹുവ ലംഘിച്ചുവെന്നും ബിജെപി കുറ്റപ്പെടുത്തി.

 

 

Latest