Kerala
ധര്‍മ്മസ്ഥല തിരോധാനക്കേസ്; ലോറി ഉടമ മനാഫിന് എസ്ഐടി നോട്ടീസ് അയച്ചു
ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാനാണ് മനാഫ്.

കോഴിക്കോട്| ധര്‍മ്മസ്ഥല തിരോധാനക്കേസുമായി ബന്ധപ്പെട്ട് ലോറി ഉടമ മനാഫിന് എസ്ഐടി നോട്ടീസ്. യുവതികളുടെ തിരോധാന കേസിലാണ് മനാഫിന് എസ്ഐടി നോട്ടീസ് അയച്ചത്. ഇലക്ട്രോണിക് തെളിവുകളടക്കം, എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാനാണ് മനാഫ്. ഇന്ന് രാവിലെ 10 മണിയോടെ എസ്ഐടി ഓഫീസിലെത്തി ജിതേന്ദ്ര കുമാര്‍ ഐപിഎസിന് മുന്നില്‍ ഹാജരാകണം. ഹാജരാകാത്തത പക്ഷം ശിക്ഷാ നടപടികള്‍ക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പുമുണ്ട്. അതേസമയം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് മനാഫ്.
---- facebook comment plugin here -----