Kerala
വികസന സദസ്സ്: മലപ്പുറത്ത് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
വികസന സദസ്സ് മലപ്പുറത്ത് ഗംഭീരമായി നടത്തുമെന്ന് ലീഗ് വൃത്തങ്ങള്‍. സദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിരിക്കേയാണ് ഇത്.

മലപ്പുറം | സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. മലപ്പുറം ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം നേതൃത്വം നടത്തിക്കഴിഞ്ഞു.
വികസന സദസ്സ് മലപ്പുറത്ത് ഗംഭീരമായി നടത്തുമെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. സദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിരിക്കേയാണ് വിരുദ്ധ നിലപാടുമായി ലീഗ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പ്രചാരണത്തിന് പണം ധൂര്‍ത്തടിക്കാനാണ് സദസ്സ് നടത്തുന്നതെന്നാണ് യു ഡി എഫ് ആരോപണം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ വികസന സദസ്സ് നടത്തുന്നത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.